തമിഴ് സിനിമയിൽ ഒരു തരംഗം സൃഷ്ടിച്ച സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത് നായകനായ 'കൂലി'യാണ്. ......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', 'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കൃതിക ഉദയനിധി. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി അഭിനയിക്കുന്നത്. ......
ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും, നടനുമായ വിജയ് നായകനായി അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ മുടങ്ങി കിടക്കുകയായിരുന്നല്ലോ? എന്നാൽ ഇപ്പോൾ സിനിമാ ആരാധകർക്ക് 'ജനനായകൻ' സംബന്ധമായി സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതായത് ചിത്രത്തിന് A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും, ഇതിനെ തുടർന്ന് ഈ മാസം ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണെന്നുമുള്ള വാർത്തയാണ്!
തമിഴ്നാട് സർക്കാരിൻ്റെ ന്യൂഡൽഹി പ്രത്യേക പ്രതിനിധിയായി 'ജനനായകൻ' ചിത്രത്തിൻ്റെ നിർമ്മാതാവായ വെങ്കട്ട് നാരായണയെയാണ് നിയോഗിച്ചിരിക്കുന്നത്. ......
കൊച്ചി: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച് വേലോത്സവം നാളെ മുതൽ തിയേറ്ററുകളിലേക്ക്.......
മലയാള സിനിമയായ എ പ്രെഗ്നന്റ് വിഡോ'യിലെ മികച്ച അഭിനയത്തിന് നടി 'ട്വിങ്കിൾ ജോബിക്ക് നാലാമത് പഞ്ചാബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ ഫിലിം കോംപറ്റീഷൻ വിഭാഗത്തിൽ 'ബെസ്റ്റ് ആക്ട്രസ് ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു. പുരസ്കാര നേട്ടം ട്വിങ്കിൾ ജോബി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷപൂർവ്വം പങ്കുവെച്ചു.
പുരസ്കാരം ലഭിച്ചതിന് പിന്നാലെ സംവിധായകൻ ഉണ്ണി കെ.ആർ, രാജേഷ്, കൂടാതെ എ പ്രെഗ്നന്റ് വിഡോ'ചിത്രത്തിന്റെ മുഴുവൻ ടീമിനും ട്വിങ്കിൾ നന്ദി രേഖപ്പെടുത്തി. ......
മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'ഭാവനാ സ്റ്റുഡിയോസ്' ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോട് പുരോഗമിക്കുന്നു. പ്രശസ്ത നർത്തകിയായ സുജിന ശ്രീധരൻ (നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ) ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്. ......
വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ......
'കെ.ജി.എഫ്.' 'കാന്താര', 'സലാർ' തുടങ്ങിയ ബ്രമ്മാൻഡ ചിത്രങ്ങൾ നിർമ്മിച്ച 'ഹോംബാലെ ഫിലിംസ്' തമിഴിൽ ഒരു പുതിയ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിൽ സൂര്യയാണ് നായകനായി അഭിനയിക്കുന്നത്. ......
ടൊവിനോ തോമസും നസ്രിയ നസീമും ഒപ്പം പ്രശസ്ത സംവിധായകൻ മുഹ്സിൻ പരാരിയും ആദ്യമായി ഒന്നിക്കുന്ന 'ഗ്രാസ്യാസ് എൽ ക്ലാസികോ' എന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഷംല ഹംസ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ......
നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി'എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളത്തെ മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രസ്സ് മീറ്റിൽ ആ സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും രാജീവ് എന്ന നായകകഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് സംസാരിച്ചിരുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട പത്രക്കാരുടെ ചോദ്യങ്ങൾ ഏറേക്കുറെ അവസാനിച്ചതിന് ശേഷം 'അമ്മ' സംഘടനയിലെ ഭരണസമിതിയുടെ രാജിയെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. 'ഐ നോബഡി' സിനിമയുടെ വിവരങ്ങൾക്ക് പ്രാധാന്യം കൊടുത്തതിന് ശേഷം മാത്രം സംഘടനയിലെ രാജിയുടെ കാര്യം കൊടുത്താൽ നന്നായിരിക്കും എന്നൊരു അപേക്ഷയോടെയാണ് പൃഥ്വി സംസാരിച്ചത്.
'സംഘടനയിലെ ചില തർക്കങ്ങൾ ആശയപരമായി സംഭവിച്ചു. ......